തിരുവല്ലയിൽ കൂട്ടുകാർക്കൊപ്പം പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങിമരിച്ചു
Friday, March 28, 2025 3:57 PM IST
പത്തനംതിട്ട: കൂട്ടുകാർക്കൊപ്പം പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങിമരിച്ചു. തിരുവല്ല നിരണം കന്യാത്രയിൽ വീട്ടിൽ അനന്ദു (17) ആണ് മരിച്ചത്.
മണിമലയാറ്റിൽ കുളിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. പുളിക്കീഴ് ഷുഗർ ഫാക്ടറിക്ക് സമീപം ഇന്നുച്ചയ്ക്ക് 12 ഓടെ ആയിരുന്നു സംഭവം.
മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിനു ശേഷം കുടുംബത്തിന് വിട്ടുനൽകും.