കൊല്ലത്ത് രണ്ട് വയസുകാരന് തെരുവുനായയുടെ കടിയേറ്റു; മുഖത്തും കണ്ണിനും പരിക്ക്
Monday, March 17, 2025 12:28 PM IST
കൊല്ലം: ഓടനാവട്ടത്ത് അമ്മയോടൊപ്പം വീടിന്റെ അടുക്കളഭാഗത്ത് ആഹാരം കഴിച്ചുകൊണ്ടിരുന്ന രണ്ട് വയസുകാരന് നേരെ തെരിവുനായയുടെ ആക്രമണം. ഏരൂർ പത്തടി കൊച്ചുവിളവീട്ടിൽ ഷൈൻഷായുടെയും അരുണിമയുടെയും മകൻ ആദം റഹാനാണ് കടിയേറ്റത്.
ആദ്യം താലൂക്ക് ആശുപത്രിയിലെത്തിച്ച കുട്ടി ഇപ്പോൾ തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ ചികിത്സയിലാണ്. കുട്ടിയുടെ മുഖത്തും കഴുത്തിലും കണ്ണിനും ഗുരുതര പരിക്കുണ്ട്. മുഖത്തെ രണ്ട് എല്ലുകൾക്ക് പൊട്ടലുണ്ട്. കണ്ണിലെ കൃഷ്ണമണിക്കാണ് പരിക്ക്.
കുട്ടിയുടെ അമ്മയുടെ വീടായ ഓടനാവട്ടം കളപ്പില കുളത്തൂരഴികത്ത് കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം. ഉച്ചയ്ക്ക് അമ്മ കുട്ടിക്ക് ആഹാരം കൊടുക്കുന്നതിനിടയിൽ നായ ആക്രമിക്കുകയായിരുന്നു.