തിരുവല്ലയിൽ കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് വീടിന്റെ മതിലിലേക്ക് ഇടിച്ചു കയറി
Monday, March 17, 2025 12:22 PM IST
പത്തനംതിട്ട: തിരുവല്ല റൂട്ടിൽ ഇലന്തൂരിൽ കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് വീടിന്റെ മതിലിലേക്ക് ഇടിച്ച് അപകടം.
കോയമ്പത്തൂരിൽ നിന്നും പത്തനംതിട്ടയിലേക്ക് വരികയായിരുന്ന കെഎസ്ആർടിസി ബസാണ് അപകടത്തിൽപ്പെട്ടത്.
ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്ന് പ്രാഥമിക നിഗമനം. അപകടത്തിൽ പരിക്കേറ്റ കണ്ടക്ടറെ ഇലന്തൂരിലെ ഇഎംഎസ് ആശുപത്രിയിലേക്ക് മാറ്റി.