ഗ്രാമ്പിയിൽ ഇറങ്ങിയ കടുവയെ മയക്കുവെടിവച്ച് പിടികൂടി
Monday, March 17, 2025 11:35 AM IST
ഇടുക്കി: വണ്ടിപ്പെരിയാർ ഗ്രാമ്പിയിൽ ഇറങ്ങിയ കടുവയെ മയക്കുവെടിവച്ച് പിടികൂടി. ഇന്ന് രാവിലെയാണ് ദൗത്യസംഘം കടുവയെ മയക്കുവെടിവച്ച് പിടികൂടിയത്.
ഇന്ന് തോട്ടം തൊഴിലാളിയായ നാരായണന്റെ പശുവിനെ കടുവ കൊന്നിരുന്നു. കൂടാതെ, അയൽവാസി ബാലമുരുകന്റെ വളത്തുനായയെയും കടുവ കടിച്ചുകൊന്നു. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് വനംവകുപ്പ് സംഘം സ്ഥലത്തെത്തിയത്.
ഗ്രാമ്പിയിൽ ഇറങ്ങിയ കടുവ രണ്ട് ദിവസമായി വനംവകുപ്പിന്റെ നിരീക്ഷണത്തിൽ ഉണ്ടായിരുന്നു. കടുവയുടെ കാലിന് ഗുരുതരമായി പരിക്കേറ്റതിനാൽ സഞ്ചരിക്കാൻ ബുദ്ധിമുട്ടുള്ളതായി നേരത്തെ വനംവകുപ്പ് അറിയിച്ചിരുന്നു.