കൊ​ച്ചി: എ​ൻ​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് (ഇ​ഡി) കൊ​ച്ചി മേ​ഖ​ലാ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ പി. ​രാ​ധാ​കൃ​ഷ്ണ​നെ ക​രു​വ​ന്നൂ​ർ സ​ഹ​ക​ര​ണ​ബാ​ങ്ക് ത​ട്ടി​പ്പ് കേ​സി​ന്‍റെ അ​ന്വേ​ഷ​ണ ചു​മ​ത​ല​യി​ൽ​നി​ന്ന് മാ​റ്റി.

ചെ​ന്നൈ​യി​ൽ​നി​ന്ന് സ്ഥ​ലം​മാ​റി വ​രു​ന്ന ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ രാ​ജേ​ഷ് കു​മാ​റി​നാ​ണ് പ​ക​രം​ചു​മ​ത​ല. ര​ണ്ടാം​ഘ​ട്ട കു​റ്റ​പ​ത്രം ന​ൽ​കാ​നി​രി​ക്കെ​യാ​ണ് മാ​റ്റം.‌‌

ക​രു​വ​ന്നൂ​ർ കേ​സി​ൽ ഈ ​മാ​സം​ത​ന്നെ ര​ണ്ടാം​ഘ​ട്ട കു​റ്റ​പ​ത്രം ന​ൽ​കാ​ൻ ഡ​ൽ​ഹി ഹെ​ഡ് ഓ​ഫീ​സ് നി​ർ​ദേ​ശി​ച്ചി​രു​ന്നു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് സി​പി​എം നേ​താ​വും എം​പി​യു​മാ​യ കെ. ​രാ​ധാ​കൃ​ഷ്ണ​ന്‍റെ മൊ​ഴി​യെ​ടു​ക്കാ​നു​ള്ള നീ​ക്കം ന​ട​ക്കു​ന്ന​ത്.