നിരവധി കേസുകളിൽ പ്രതിയായ യുവാവിനെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചു
Friday, March 14, 2025 10:36 PM IST
ചാരുംമൂട്: കാപ്പ നിയമപ്രകാരം യുവാവിനെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. പാലമേൽ സ്വദേശി ആഷിഖ് (35) നെയാണ് ജയിലിൽ അടച്ചത്.
2011 മുതൽ നൂറനാട്, അടൂർ പോലീസ് സ്റ്റേഷനുകളിലായി പത്തോളം കേസുകളിൽ പ്രതിയാണ് ആഷിഖ്. ലഹളയുണ്ടാക്കൽ, കൊലപാതക ശ്രമം, തട്ടിക്കൊണ്ടു പോകൽ, സ്ത്രീകളെ ആക്രമിക്കൽ, മാരകായുധങ്ങളുമായി ആക്രമണം, പട്ടികജാതി പീഢനം (തടയൽ) നിയമം തുടങ്ങിയ വകുപ്പുകൾ ഇയാൾക്കെതിരേയുണ്ട്.
2014 ൽ ആദിക്കാട്ടുകുളങ്ങരയിൽ വച്ച് പെരുന്നാൾ ദിവസം നടന്ന തർക്കത്തിൽ ഇടപെട്ടയാളെ വാളുകൊണ്ട് മാരകമായി വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രധാന പ്രതിയാണ് ഇയാൾ. എന്നാൽ ജാമ്യത്തിലിറങ്ങിയ ആഷിഖ് ഗുണ്ടാ സംഘങ്ങളുമായി ചേർന്ന് വീണ്ടും കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടുവരികയായിരുന്നു.