ഡ്യൂട്ടി സമയത്ത് മദ്യലഹരിയിൽ പഞ്ചായത്ത് സെക്രട്ടറി റോഡരികിൽ കിടന്നു; പോലീസ് എത്തി ആശുപത്രിയിലേക്ക് മാറ്റി
Friday, March 14, 2025 10:03 PM IST
മലപ്പുറം: ഡ്യൂട്ടി സമയത്ത് മദ്യലഹരിയിൽ പഞ്ചായത്ത് സെക്രട്ടറി റോഡരികിൽ കിടന്നു. മലപ്പുറം ജില്ലയിലെ വെട്ടത്തൂർ പഞ്ചായത്ത് സെക്രട്ടറി ഷാജിമോൻ കെ.പി. യാണ് മദ്യലഹരിയിൽ പെരിന്തൽമണ്ണയിൽ റോഡരികിൽ കിടന്നത്.
തുടർന്ന് പോലീസ് എത്തിയാണ് ഇയാളെ ആശുപത്രിയിൽ എത്തിച്ചത്. ഡ്യൂട്ടിക്കിടെയാണ് മദ്യപിച്ചു ലക്കുകെട്ടതെന്നാണ് വിവരം.
വൈദ്യ പരിശോധനയിൽ ഇദ്ദേഹം അമിതമായി മദ്യപിച്ചിട്ടുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ഡ്യൂട്ടിക്കിടെ നടന്ന സംഭവമായതിനാൽ ഇദ്ദേഹത്തിനെതിരെ വകുപ്പ് തല നടപടിയുണ്ടായേക്കും.