സാമ്പത്തിക ഇടപാടിനെ ചൊല്ലി തർക്കം; പാലക്കാട്ട് യുവാവിനെ സുഹൃത്ത് കുത്തിക്കൊന്നു
Friday, March 14, 2025 6:41 AM IST
പാലക്കാട്: യുവാവിനെ സുഹൃത്ത് കുത്തിക്കൊന്നു. വടക്കാഞ്ചേരി മംഗലം ചോഴിയങ്കാട് മനു (24) ആണ് മരിച്ചത്.
സുഹൃത്ത് ചോഴിയങ്കാട് സ്വദേശി വിഷ്ണുവിനെ (23) പോലീസ് കസ്റ്റഡിയിലെടുത്തു. കുത്തേറ്റ മനുവിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മനുവും വിഷ്ണുവും തമ്മിലുള്ള സാമ്പത്തിക ഇടപാടാണ് കൊലയ്ക്ക് കാരണമെന്നാണ് നിഗമനം.