ക​ണ്ണൂ​ർ: ത​ല​ശേ​രി മ​ണോ​ളി​ക്കാ​വ് ഉ​ത്സ​വ​ത്തി​നി​ടെ​യു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​ൽ ‌‌സി​പി​എം പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രെ കേ​സെ​ടു​ത്ത സം​ഭ​വ​ത്തി​ന് പി​ന്നാ​ലെ ര​ണ്ട് പോ​ലീ​സു​കാ​ർ​ക്ക് സ്ഥ​ലം​മാ​റ്റം. ത​ല​ശേ​രി പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ ര​ണ്ട് എ​സ്ഐ​മാ​രെ​യാ​ണ് സ്ഥ​ലം​മാ​റ്റി​യ​ത്.

എ​സ്ഐ​മാ​രാ​യ ടി.​കെ. അ​ഖി​ൽ, ദീ​പ്തി എ​ന്നി​വ​രെ​യാ​ണ് സ്ഥ​ലം​മാ​റ്റി​യ​ത്. അ​ഖി​ലി​നെ കൊ​ള​വ​ല്ലൂ​ർ സ്റ്റേ​ഷ​നി​ലേ​ക്കും ദീ​പ്‌​തി​യെ ക​ണ്ണൂ​ർ ടൗ​ൺ സ്റ്റേ​ഷ​നി​ലേ​ക്കു​മാ​ണ് മാ​റ്റി​യ​ത്.

ത​ല​ശേ​രി മ​ണോ​ളി​ക്കാ​വി​ൽ ഫെബ്രുവരിയിൽ ആയി​രു​ന്നു സം​ഭ​വം. സം​ഘ​ർ​ഷ​ത്തി​നി​ടെ പോ​ലീ​സി​നെ ആ​ക്ര​മി​ച്ച​തി​നും പ്ര​തി​യെ ബ​ല​മാ​യി മോ​ചി​പ്പി​ച്ച​തി​നും ആ​യി​രു​ന്നു സി​പി​എം പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രേ കേ​സെ​ടു​ത്ത​ത്.