മാറനല്ലൂർ ഇരട്ടക്കൊലക്കേസ്: പ്രതി അരുൺരാജിന് ജീവപര്യന്തം
Tuesday, March 11, 2025 4:25 PM IST
തിരുവനന്തപുരം: മാറനല്ലൂർ ഇരട്ടക്കൊലക്കേസിൽ പ്രതി അരുൺരാജിന് ജീവപര്യന്തം. നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതിയുടെതാണ് വിധി. മാറനല്ലൂർ സ്വദേശി സജീഷ്, സന്തോഷ് എന്നിവരെ കൊലപ്പെടുത്തിയ കേസിലാണ് ശിക്ഷ വിധിച്ചത്.
25 വർഷം വരെ പരോൾ അനുവദിക്കരുതെന്നും കോടതി ഉത്തരവിട്ടു. തടവ് ശിക്ഷ കൂടാതെ 50,000 രൂപ പിഴയും ഒടുക്കണം. നെയ്യാറ്റിൻകര അഡീഷണൽ ജില്ലാ കോടതി ജഡ്ജി എ.എം. ബഷീർ ആണ് വിധി പ്രസ്ഥാവിച്ചത്.
2021 ഓഗസ്റ്റ് 14നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. മൂലക്കോണം കുക്കിരിപ്പാറ ക്വാറിയിൽ പാറ പൊട്ടിക്കുന്നത് സംബന്ധിച്ച് സന്തോഷും സജീഷും അരുണും തമ്മിലുണ്ടായ വിരോധമാണ് കൊലപാതകത്തിൽ കലാശിച്ചത്.