മദ്യപിച്ച് വീട്ടിലെത്തുന്നത് വിലക്കി; ബന്ധുവിനെ എയർ ഗൺ ഉപയോഗിച്ച് ആക്രമിക്കാൻ ശ്രമിച്ച പ്രതി പിടിയിൽ
Friday, February 21, 2025 4:07 PM IST
തൃശൂർ: മദ്യപിച്ച് വീട്ടിൽ വരരുതെന്ന് പറഞ്ഞതിന് ബന്ധുവായ യുവതിയെ എയർ ഗൺ ഉപയോഗിച്ച് ആക്രമിക്കാൻ ശ്രമിച്ച പ്രതി പിടിയിൽ. വലപ്പാട് സ്വദേശി ജിത്ത് (35) ആണ് പിടിയിലായത്.
മദ്യപിച്ച് വീട്ടിൽ വരരുതെന്ന് പറഞ്ഞ വൈരാര്യത്താലാണ് പ്രതി ബന്ധുവിനെ ആക്രമിക്കാൻ ശ്രമിച്ചത്. എയർഗണ്ണുമായി എത്തിയ ഇയാൾ യുവതിക്ക് നേരെ വെടിയുതിർക്കുകയായിരുന്നു.
എന്നാൽ ഉന്നം തെറ്റി വാതിലിൽ തുളച്ചുകയറുകയായിരുന്നു. വീട്ടുകാർ അറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പോലീസ് പ്രതിയുടെ പക്കലുണ്ടായിരുന്ന രണ്ട് എയർഗണ്ണുകൾപിടിച്ചെടുത്തു.