എട്ടാം ക്ലാസ് വിദ്യാര്‍ഥിനി തൂങ്ങി മരിച്ച നിലയില്‍
Friday, February 21, 2025 10:20 AM IST
കോഴിക്കോട്: വടകര ചോറോട് എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ചോറോട് സ്വദേശി നിസാ മേഹക്ക് ആണ് മരിച്ചത്.
പ്രാഥമിക പരിശോധനയില്‍ ദൂരൂഹമായി ഒന്നും കണ്ടെത്തിയില്ലെന്ന് പോലീസ് പറഞ്ഞു. വ്യാഴാഴ്ച വൈകിട്ടാണ് മൃതദേഹം കണ്ടെത്തിയത്. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.