ആനക്കൂട്ടത്തിലേക്ക് ട്രെയിൻ ഇടിച്ചു കയറി; ആറ് കാട്ടാനകൾ ചരിഞ്ഞു
Friday, February 21, 2025 10:16 AM IST
കൊളംബോ: ശ്രീലങ്കയിൽ ആനക്കൂട്ടത്തിലേക്ക് ട്രെയിൻ ഇടിച്ച് കയറി ആറ് കാട്ടാനകൾ ചരിഞ്ഞു. അപകടത്തെ തുടർന്നു ട്രെയിൻ പാളം തെറ്റിയെങ്കിലും യാത്രക്കാർക്ക് പരിക്കുകളില്ല.
കൊളംബോയ്ക്ക് പടിഞ്ഞാറൻ മേഖലയിലെ ഹബറാനയിലാണ് അപകടമുണ്ടായത്. വന്യമൃഗങ്ങൾക്ക് പരിക്കേറ്റതിൽ രാജ്യം കണ്ട ഏറ്റവും വലിയ അപകടമാണ് സംഭവിച്ചതെന്ന് അധികൃതർ പറഞ്ഞു.
പരിക്കേറ്റ രണ്ട് കാട്ടാനകൾ നിലവിൽ ചികിത്സയിൽ തുടരുകയാണ്. മനുഷ്യമൃഗ സംഘർഷങ്ങൾ പതിവായ രാജ്യങ്ങളിലൊന്ന് കൂടിയാണ് ശ്രീലങ്ക. കഴിഞ്ഞ വർഷം മാത്രം 170 ആളുകളും 500 ആനകളുമാണ് ശ്രീലങ്കയിൽ കൊല്ലപ്പെട്ടത്.