മാർപാപ്പയുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതിയെന്ന് വത്തിക്കാൻ
Friday, February 21, 2025 5:19 AM IST
വത്തിക്കാൻ സിറ്റി: ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതിയെന്ന് വത്തിക്കാൻ. 88-കാരനായ മാർപാപ്പ ശ്വാസകോശ അണുബാധയെ തുടര്‍ന്ന് ചികിത്സയിലാണ്.
ജെമെല്ലി പോളിക്ലിനിക് ആശുപത്രിയിൽ തുടരുന്ന മാർപാപ്പയുടെ ആരോഗ്യനിലയിൽ ഇന്നലെയും നേരിയ പുരോഗതിയുണ്ടെന്ന് വത്തിക്കാൻ അറിയിച്ചിരുന്നു. കഴിഞ്ഞ 14ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഫ്രാന്‍സിസ് മാർപാപ്പയുടെ ചികിത്സ ഏഴു ദിവസം പിന്നിട്ടിരിക്കുകയാണ്.
അതിനിടെ, മാർപാപ്പയുടെ രോഗമുക്തിക്കായി ലോകമെങ്ങുമുള്ള രൂപതകളുടെ ആഹ്വാനപ്രകാരം പ്രാർഥനകൾ തുടരുകയാണ്. റോം അതിരൂപതയിലെ എല്ലാ ഇടവകകളിലും ഇന്നലെ വൈകുന്നേരം ഒരു മണിക്കൂർ നിശബ്ദ ദിവ്യകാരുണ്യ ആരാധന നടത്തി.