ന്യൂ​ഡ​ൽ​ഹി: അ​ന​ധി​കൃ​ത​മാ​യി അ​മേ​രി​ക്ക​യി​ലേ​ക്ക് കു​ടി​യേ​റു​ന്ന ഇ​ന്ത്യ​ക്കാ​രെ മാ​ന്യ​മാ​യി തി​രി​ച്ചു​കൊ​ണ്ടു​വ​രു​ന്ന സാ​ഹ​ച​ര്യം ഒ​രു​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്ക് കേ​ര​ള സ​ർ​ക്കാ​രി​ന്‍റെ ന്യൂ​ഡ​ൽ​ഹി​യി​ലെ പ്ര​ത്യേ​ക പ്ര​തി​നി​ധി പ്ര​ഫ. കെ.​വി. തോ​മ​സ് നി​വേ​ദ​നം ന​ൽ​കി.

അ​ന​ധി​കൃ​ത കു​ടി​യേ​റ്റ​ക്കാ​രെ അ​മേ​രി​ക്ക മ​നു​ഷ്യ​ത്വ​ര​ഹി​ത​മാ​യാ​ണ് തി​രി​ച്ച​യ​ക്കു​ന്ന​ത്. സി​ഖു​കാ​രെ അ​വ​രു​ടെ ത​ല​പ്പാ​വും മ​റ്റ് ആ​ചാ​ര ഉ​പ​ക​ര​ണ​ങ്ങ​ളും അ​ഴി​ച്ചു​വ​യ്പി​ച്ച് അ​പ​മാ​നി​ക്കു​ന്ന സാ​ഹ​ച​ര്യ​മാ​ണു​ള്ള​തെ​ന്നും കെ.​വി. തോ​മ​സ് നി​വേ​ദ​ന​ത്തി​ൽ ചൂ​ണ്ടി​ക്കാ​ട്ടി. തി​രി​കെ​യെ​ത്തു​ന്ന​വ​ർ​ക്ക് മെ​ച്ച​പ്പെ​ട്ട ജീ​വി​ത​സാ​ഹ​ച​ര്യം ഒ​രു​ക്കാ​ൻ പ്ര​ധാ​ന​മ​ന്ത്രി മു​ൻ​കൈ​യെ​ടു​ക്ക​ണ​മെ​ന്നും കെ.​വി. തോ​മ​സ് നി​വേ​ദ​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.