വനിതാ സിവിൽ എക്സൈസ് ഉദ്യോഗസ്ഥയെ അസഭ്യം പറഞ്ഞ പ്രതി പിടിയിൽ
Friday, February 21, 2025 12:39 AM IST
കോഴിക്കോട്: വനിതാ സിവിൽ എക്സൈസ് ഉദ്യോഗസ്ഥയെ അസഭ്യം പറയുകയും കൈയേറ്റം ചെയ്യുകയും ചെയ്ത കേസിലെ പ്രതി അറസ്റ്റിൽ. കോഴിക്കോട് താമരശേരിയിൽ ആണ് സംഭവം.
ചമൽ പൂവൻമല സ്വദേശി രാജേഷ് ആണ് പിടിയിലായത്. ജനുവരി ഒന്നിനായിരുന്നു കേസിന് ആസ്പദമായ സംഭവം.
ചമൽ അങ്ങാടിയിൽ ചാരായം വിറ്റവരെ പിടികൂടാൻ എത്തിയപ്പോഴായിരുന്നു ഉദ്യോഗസ്ഥയെ പ്രതി അസഭ്യം പറയുകയും കൈയേറ്റംചെയ്യുകയുമുണ്ടായത്. തുടർന്ന് ഒളിവിൽപ്പോയ പ്രതി താമരശേരി സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.