കല്‍പ്പറ്റയിലെ കുടുംബ കോടതിയില്‍ ബോംബ് ഭീഷണി
Thursday, February 20, 2025 2:49 PM IST
വയനാട്: കല്‍പ്പറ്റയിലെ കുടുംബ കോടതിയില്‍ ബോംബ് ഭീഷണി. കുടുംബകോടതിയിലെ ജഡ്ജിക്കാണ് ഭീഷണി സന്ദേശം ലഭിച്ചത്. പോലീസും ബോംബ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്.
ജഡ്ജിയുടെ മുറിയിലടക്കം ഡോഗ് സ്ക്വാഡ് എത്തി പരിശോധന നടത്തി. പരിശോധനയില്‍ ഇതുവരെ അസ്വാഭാവികമായി ഒന്നും കണ്ടെത്തിയിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു.
അതേസമയം കഴിഞ്ഞ ദിവസം പൂക്കോട് വെറ്റിനറി കോളജിലേക്കും സമാന രീതിയിലുള്ള ഭീഷണി സന്ദേശം എത്തിയിരുന്നു. ബോംബ് സ്ക്വാഡ് അടക്കം പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല.