തരൂരിനെ തിരുത്താന്‍ ഞാന്‍ ആളല്ല, അത് ചെയ്യേണ്ടത് ദേശീയ നേതൃത്വം: സതീശന്
Thursday, February 20, 2025 11:35 AM IST
തിരുവനന്തപുരം: ശശി തരൂരിനെ തിരുത്താന്‍ താന്‍ ആളല്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്. അത് ചെയ്യേണ്ടത് ദേശീയ നേതൃത്വമാണെന്ന് ചെന്നിത്തല പ്രതികരിച്ചു.
സര്‍ക്കാരുമായി തങ്ങള്‍ പോരാടുന്ന ഒരു വിഷയത്തില്‍ തരൂര്‍ സര്‍ക്കാരിന് അനുകൂലമായി ലേഖനമെഴുതിയപ്പോള്‍ അതിലെ സ്റ്റാറ്റിസ്റ്റിക്സ് ശരിയല്ലെന്ന് തങ്ങള്‍ തെളിയിച്ചു.
തരൂര്‍ പ്രവര്ത്തകസമിതിയംഗമാണ്. തങ്ങള്‍ അതിനേക്കാളൊക്കെ പദവിയില്‍ ഒരുപാട് താഴെയാണ്. അദ്ദേഹത്തെ ശാസിക്കാനോ ഉപദേശിക്കാനോ തങ്ങള്‍ക്ക് ശേഷിയില്ല. തരൂരിനെ തിരുത്തണമെങ്കില്‍
അത് ചെയ്യേണ്ടത് ഹൈക്കമാന്‍ഡാണെന്നും സതീശൻ കൂട്ടിച്ചേർത്തു.