വഖഫ് ജെപിസി റിപ്പോർട്ട് ലോക്സഭയുടെ മേശപ്പുറത്തുവച്ചു
Thursday, February 13, 2025 4:09 PM IST
ന്യൂഡൽഹി: വഖഫ് ജെപിസി റിപ്പോർട്ട് ലോക്സഭയുടെ മേശപ്പുറത്തുവച്ചു. പ്രതിപക്ഷ പ്രതിഷേധങ്ങൾക്കിടെയാണ് വഖഫ് ജെപിസി റിപ്പോർട്ട് സഭയിൽ അവതരിപ്പിച്ചത്.
പ്രതിഷേധങ്ങൾക്കു പിന്നാലെ പ്രതിപക്ഷം സഭയിൽനിന്നും ഇറങ്ങിപ്പോയി. വഖഫ് ബില്ലിൽ പ്രതിപക്ഷത്തിന്റെ വിയോജന കുറിപ്പുകൾ റിപ്പോർട്ടിൽ ഉൾപ്പെട്ടുതി.
അതേസമയം വഖഫ് ജെപിസി റിപ്പോർട്ട് രാജ്യസഭ അംഗീകാരിച്ചു. പ്രതിപക്ഷ പ്രതിഷേധങ്ങൾക്കിടെയാണ് വഖഫ് ജെപിസി റിപ്പോർട്ട് രാജ്യസഭ അംഗീകരിച്ചത്.
പ്രതിപക്ഷ അംഗങ്ങളുടെ വിയോജനക്കുറിപ്പ് ജെപിസി റിപ്പോർട്ടിൽ ഉൾപ്പെടുത്തിയില്ലെന്ന് മല്ലികാർജുൻ ഖർഗെ പറഞ്ഞു. വ്യാജ ജെപിസി റിപ്പോർട്ട് അംഗീകരിക്കില്ലെന്നും ഖർഗെ വ്യക്തമാക്കി.
സമിതി അധ്യക്ഷൻ ജഗദംബിക പാൽ റിപ്പോർട്ട് സ്പീക്കർക്കു നൽകിയിരുന്നു. ഈ സമ്മേളനത്തിൽത്തന്നെ ബിൽ പാസാക്കാനാണു കേന്ദ്രസർക്കാരിന്റെ നീക്കം.