കൊല്ലത്ത് തടിമില്ലിന് തീപിടിച്ചു
Thursday, February 13, 2025 7:01 AM IST
കൊല്ലം: കുറ്റിച്ചിറയിൽ തടി മില്ലിന് തീപിടിച്ചു. പുലർച്ചെ നാലോടെയാണ് തീപിടിത്തമുണ്ടായത്. ഫയർഫോഴ്സ് സ്ഥലത്തെത്തി തീയണക്കാൻ ശ്രമം തുടരുകയാണ്.
നടക്കാനിറങ്ങിയവരാണ് തീ കണ്ടത്. ഇവരാണ് വിവരം ഉടമയെ അറിയിച്ചത്. എത്രരൂപയുടെ നാശനഷ്ടമുണ്ടായെന്ന കാര്യത്തിൽ വ്യക്തതയില്ല. തീപിടിക്കാനുണ്ടായ കാരണം വ്യക്തമല്ല.