നാലാം മത്സരത്തിൽ 15 റൺസ് ജയം; ഇംഗ്ലണ്ടിനെതിരായ ടി20 പരന്പര സ്വന്തമാക്കി ഇന്ത്യ
Friday, January 31, 2025 11:10 PM IST
പൂന: ഇംഗ്ലണ്ടിനെതിരായ ടി20 പരന്പര സ്വന്തമാക്കി ഇന്ത്യ. നാലാം മത്സരത്തിൽ വിജയിച്ചതോടെയാണ് ഇന്ത്യയ്ക്ക് പരന്പര നേടാനായത്. ഇന്ന് നടന്ന നാലാം മത്സരത്തിൽ 15 റൺസിനാണ് ഇന്ത്യ വിജയിച്ചത്.
ഇന്ത്യ ഉയർത്തിയ 182 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ടിന് 166 റൺസ് നേടാനെ സാധിച്ചുള്ളു. 20 ഓവറിൽ 166 റൺസിൽ ഇംഗ്ലണ്ട് ഓൾഔട്ടായി.
അർധസെഞ്ചുറി നേടിയ ഹാരി ബ്രൂക്കിനും ഓപ്പണർ ബെൻ ഡക്കറ്റിനും മാത്രമാണ് ഇംഗ്ലീഷ് ബാറ്റിംഗ് നിരയിൽ തിളങ്ങാനായത്. ബ്രൂക്ക് 51 റൺസും ഡക്കറ്റ് 39 റൺസും എടുത്തു.
രവി ബിഷ്ണോയിയും ഹർഷിത് റാണയും മൂന്ന് വിക്കറ്റ് വീതം നേടി. വരുൺ ചക്രവർത്തി രണ്ട് വിക്കറ്റുകൾ വീഴ്ത്തി. അർഷ് ദീപ് സിംഗും അക്സർ പട്ടേലും ഒരു വിക്കറ്റ് വീതം നേടി.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറിൽ ഒന്പത് വിക്കറ്റ് നഷ്ടത്തിലാണ് 181 റൺസെടുത്തത്. ഹാർദിക് പാണ്ഡ്യയുടേയും ശിവം ദുബേയുടേയും വെടിക്കെറ്റ് ബാറ്റിംഗിന്റെ മികവിലാണ് മികച്ച സ്കോർ ടീം നേടിയത്. ഇരുവരും അർധസെഞ്ചുറി നേടി.