കോ​ഴി​ക്കോ​ട്: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും മ​ന്ത്രി​മാ​രും സ​ഞ്ച​രി​ച്ച ന​വ​കേ​ര​ള ബ​സ് വീ​ണ്ടും ത​ക​രാ​റ​യ​തി​നെ​ത്തു​ട​ര്‍​ന്ന് സ​ര്‍​വീ​സ് നി​ര്‍​ത്തി. കോ​ഴി​ക്കോ​ട് - ബം​ഗ​ളൂ​രു റൂ​ട്ടി​ല്‍ കെ​എ​സ്ആ​ര്‍​ടി​സി ഗ​രു​ഡ പ്രീ​മി​യം സ​ര്‍​വീ​സാ​യി ന​ട​ത്തി​യി​രു​ന്ന ബ​സ് ക​ഴി​ഞ്ഞ അ​ഞ്ചു​ദി​വ​സ​മാ​യി സ​ര്‍​വീ​സ് നി​ര്‍​ത്തി​വ​ച്ചി​രി​ക്കു​ക​യാ​ണ്. ബം​ഗ​ളൂ​രു​വി​ല്‍ ഭാ​ര​ത്‌ ബെ​ന്‍​സി​ന്‍റെ വ​ര്‍​ക്ക് ഷോ​പ്പി​ലാ​ണ് നി​ല​വി​ല്‍ ബ​സു​ള്ള​ത്.

ഓ​ട്ടോ​മാ​റ്റി​ക് ഡോ​ര്‍ ത​ക​രാ​ര്‍, ഡി​ക്കി തു​റ​ക്കു​ന്ന​തി​ലു​ള്ള ബു​ദ്ധി​മു​ട്ട്, ബാ​ത്ത്‌​റൂ​മി​ല്‍ നി​ന്നു ദു​ര്‍​ഗ​ന്ധം പു​റ​ത്തേ​ക്ക് വ​മി​ക്ക​ല്‍ തു​ട​ങ്ങി​യ പ്ര​ശ്ന​ങ്ങ​ള്‍ കാ​ര​ണ​മാ​ണ് സ​ര്‍​വീ​സ് നി​ര്‍​ത്തി അ​റ്റ​കു​റ്റ​പ്പ​ണി​ക്ക​യ​ച്ച​ത്.

ഈ ​മാ​സം ഒ​ന്നു​മു​ത​ല്‍ സ​ര്‍​വി​സ് പു​ന​രാ​രം​ഭി​ച്ച ബ​സി​ന്‍റെ ട്രി​പ്പു​ക​ളെ​ല്ലാം ഹൗ​സ്ഫു​ൾ ആ​യി​രു​ന്നു. രാ​വി​ലെ 8.25-നാ​ണ് കോ​ഴി​ക്കോ​ട്ടു​നി​ന്ന് പു​റ​പ്പെ​ട്ടി​രു​ന്ന​ത്. രാ​ത്രി 10.25ന് ​തി​രി​ച്ച് കോ​ഴി​ക്കോ​ട്ടേ​ക്കും സ​ര്‍​വീ​സ് ന​ട​ത്തി. ജി​എ​സ്ടി അ​ട​ക്കം 968 രൂ​പ​യാ​ണ് റി​സ​ര്‍​വേ​ഷ​ന്‍ ചാ​ര്‍​ജ്.

2023-ലെ ​മു​ഖ്യ​മ​ന്ത്രി​യു​ടെ​യും മ​ന്ത്രി​മാ​രു​ടെ​യും ന​വ​കേ​ര​ള യാ​ത്ര​യ്ക്കു​ശേ​ഷം ആ​ഡം​ബ​ര ബ​സ് ഏ​റെ​ക്കാ​ലം വെ​റു​തെ കി​ട​ന്നി​രു​ന്നു. 2024 മേ​യ് അ​ഞ്ചു​മു​ത​ല്‍ ബം​ഗ​ളൂ​രു​വി​ലേ​ക്ക് സ​ര്‍​വീ​സ് ആ​രം​ഭി​ച്ചു. എ​ന്നാ​ല്‍ യാ​ത്ര​ക്കാ​ര്‍ കു​റ​വാ​യ​തി​നാ​ല്‍ സ​ര്‍​വീ​സ് നി​ര്‍​ത്തി​വ​ച്ചു.

പി​ന്നീ​ട് അ​ടി​മു​ടി സ​മ​ഗ്ര​മാ​യ അ​ഴി​ച്ചു​പ​ണി ന​ട​ത്തി ഈ ​വ​ര്‍​ഷം ജ​നു​വ​രി ഒ​ന്നു​മു​ത​ല്‍ ബം​ഗ​ളൂ​രു സ​ര്‍​വീ​സ് വീ​ണ്ടും തു​ട​ങ്ങി. 11 അ​ധി​ക സീ​റ്റ് ഏ​ര്‍​പ്പെ​ടു​ത്തി. മൊ​ത്തം സീ​റ്റു​ക​ളു​ടെ എ​ണ്ണം 37 ആ​യി ഉ​യ​ര്‍​ത്തി. വാ​ഷ് റൂം ​നി​ല​നി​ര്‍​ത്തി. ഹൈ​ഡ്രോ​ളി​ക് ലി​ഫ്റ്റ് ഒ​ഴി​വാ​ക്കി​യ​ശേ​ഷം അ​വി​ടെ വാ​തി​ല്‍ ഘ​ടി​പ്പി​ച്ചു. പി​ന്‍​ഭാ​ഗ​ത്തെ വാ​തി​ല്‍ ഒ​ഴി​വാ​ക്കി.

ല​ക്ഷ​ങ്ങ​ള്‍ ചെ​ല​വി​ട്ടാ​ണ് മാ​റ്റ​ങ്ങ​ൾ വ​രു​ത്തി​യ​ത്. ഇ​ത്ത​വ​ണ ബം​ഗ​ളൂ​രു സ​ര്‍​വീ​സ് വ​ന്‍ വി​ജ​യ​മാ​യി​രു​ന്നു. ക​ട്ട​പ്പു​റ​ത്താ​യ ബ​സ് അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തി ഉ​ട​നെ​ത്ത​ന്നെ റോ​ഡി​ലി​റ​ങ്ങു​മെ​ന്ന് കെ​എ​സ്ആ​ര്‍​ടി​സി അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.