ഇ​ടു​ക്കി: മ​റ​യൂ​രി​ൽ 70 കാ​ര​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ ര​ണ്ട് പ്ര​തി​ക​ൾ​ക്ക് ജീ​വ​പ​ര്യ​ന്തം ത​ട​വും പി​ഴ​യും വി​ധി​ച്ച് കോ​ട​തി. മ​റ​യൂ​ർ സ്വ​ദേ​ശി മാ​രി​യ​പ്പ​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലാ​ണ് പ്ര​തി​ക​ൾ​ക്ക് ശി​ക്ഷ വി​ധി​ച്ച​ത്.

മ​റ​യൂ​ർ സ്വ​ദേ​ശി അ​ൻ​പ​ഴ​ക​ൻ, എ​രു​മേ​ലി സ്വ​ദേ​ശി മി​ഥു​ൻ എ​ന്നീ പ്ര​തി​ക​ൾക്ക് തൊ​ടു​പു​ഴ ജി​ല്ലാ കോ​ട​തി​യാ​ണ് ശി​ക്ഷ വി​ധി​ച്ച​ത്. ജീ​വ​പ​ര്യ​ന്തം ത​ട​വി​ന് വി​ധി​ച്ച കോ​ട​തി, പ്ര​തി​ക​ൾ 20000 രൂ​പ വീ​തം പി​ഴ​യും ഒ​ടു​ക്ക​ണ​മെ​ന്നും വി​ധി​ച്ചു.

2020 ഫെ​ബ്രു​വ​രി​യി​ലാ​ണ് മ​ദ്യ​പി​ച്ച​തി​നെ തു​ട​ർ​ന്നു​ള​ള ത​ർ​ക്ക​ത്തി​നൊ​ടു​വി​ൽ ഇ​രു​വ​രും ചേ​ർ​ന്ന് മാ​രി​യ​പ്പ​നെ കൊ​ല​പ്പെ​ടു​ത്തി​യ​ത്. കൊ​ല​പാ​ത​ക​ത്തി​ന് ശേ​ഷം മൃ​ത​ദേ​ഹം ചാ​ക്കി​ൽ​ക്കെ​ട്ടി ഉ​പേ​ക്ഷി​ക്കു​ക​യാ​യി​രു​ന്നു.