അങ്കണവാടിയില്‍ ഭക്ഷ്യവിഷബാധ; ഏഴ് കുട്ടികള്‍ ചികിത്സ തേടി
Friday, January 31, 2025 9:01 AM IST
കോഴിക്കോട്: ബേപ്പൂര്‍ ആമക്കോട്ട് വയലിലെ അങ്കണവാടിയില്‍ ഭക്ഷ്യവിഷബാധ. ഛര്‍ദിയും വയറിളക്കവും ഉണ്ടായതിനെ തുടര്‍ന്ന് ഏഴ് കുട്ടികള്‍ ആശുപത്രിയില്‍ ചികിത്സ തേടി. ചില കുട്ടികള്‍ ഇപ്പോഴും ആശുപത്രിയില്‍ തുടരുകയാണ്.
വ്യാഴാഴ്ച ഉച്ചഭക്ഷണം കഴിച്ച കുട്ടികള്‍ക്കാണ് ദേഹാസ്വാസ്ഥ്യം ഉണ്ടായത്. ആര്‍ക്കും സാരമായ പ്രശ്നമില്ലെന്നാണ് വിവരം. ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.