തൃ​ശൂ​ര്‍: കൊ​ടു​ങ്ങ​ല്ലൂ​ര്‍ താ​ല​പ്പൊ​ലി കാ​ണാ​നെ​ത്തി​യ​യാ​ളു​ടെ ബൈ​ക്ക് മോ​ഷ്ടി​ച്ച കേ​സി​ൽ കു​പ്ര​സി​ദ്ധ മോ​ഷ്ടാ​വ് പി​ടി​യി​ൽ. പ​റ​വൂ​ര്‍ കൈ​താ​രം ചെ​റു​പ​റ​മ്പി​ല്‍ ശ​ര​ത്ത് എ​ന്ന ഭ​ഗ​വാ​ന്‍ ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

മേ​ത്ത​ല സ്വ​ദേ​ശി​യു​ടെ ബൈ​ക്കാ​ണ് ശ​ര​ത്ത് മോ​ഷ്ടി​ച്ച​ത്. ക്ഷേ​ത്ര​ത്തി​ന്‍റെ തെ​ക്കേ ന​ട​യി​ലു​ള്ള ല​ക്ഷ്മി ജ്വ​ല്ല​റി​ക്ക് തെ​ക്കു വ​ശ​ത്ത് പാ​ര്‍​ക്ക് ചെ​യ്തി​രു​ന്ന ബൈ​ക്കാണ് പ്ര​തി മോ​ഷ്ടി​ച്ച​ത്.

തൃ​ശൂ​ര്‍ റൂ​റ​ല്‍ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ബി. ​കൃ​ഷ്ണ​കു​മാ​റി​ന്‍റെ നി​ര്‍​ദേ​ശ പ്ര​കാ​രം ബൈ​ക്ക് മോ​ഷ​ണം ന​ട​ത്തു​ന്ന​വ​രെ കേ​ന്ദ്രീ​ക​രി​ച്ചും സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ലെ സി​സി​ടി​വി ദ്യ​ശ്യ​ങ്ങ​ള്‍ പ​രി​ശോ​ധി​ച്ചും അ​ന്വേ​ഷ​ണം ന​ട​ത്തി​യ​തി​നെ തു​ട​ര്‍​ന്നാ​ണ് ഭ​ഗ​വാ​ന്‍ ശ​ര​ത് പ​റ​വൂ​രി​ല്‍​നി​ന്ന് അ​റ​സ്റ്റി​ലാ​വു​ന്ന​ത്.