ജു​ബ:​സൗ​ത്ത് സു​ഡാ​നി​ൽ വി​മാ​നം ത​ക​ർ​ന്നു​വീ​ണ് 20 പേ​ർ മ​രി​ച്ചു. യു​ണി​റ്റി സ്റ്റേ​റ്റി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ടേ​ക്ക് ഓ​ഫ് ചെ​യ്ത് അ​ൽ​പ്പസ​മ​യ​ത്തി​ന് ശേ​ഷ​മാ​ണ് വി​മാ​നം ത​ക​ർ​ന്നു​വീ​ണ​ത്.

ചൈ​നീ​സ് ഓ​യി​ൽ ക​ന്പ​നി​യാ​യ ഗ്രേ​റ്റ​ർ പ​യ​നീ​ർ ഓ​പ്പേ​റേ​റ്റിം​ഗ് ക​ന്പ​നി​യു​ടെ വി​മാ​നമാണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. 21 പേ​രാ​ണ് വി​മാ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.

മ​രി​ച്ച​വ​രി​ൽ ഒ​രാ​ൾ ഇ​ന്ത്യ​ക്കാ​ര​നാ​ണ്. 17 സൗ​ത്ത് സു​ഡാ​ൻ​കാ​രും ര​ണ്ട് ചൈ​ന​ക്കാ​രും അ​പ​ക​ട​ത്തി​ൽ മ​രി​ച്ചു. എ​ല്ലാ​വ​രും ഗ്രേ​റ്റ​ർ പ​യ​നീ​ർ ഓ​പ്പേ​റേ​റ്റിം​ഗ് ക​ന്പ​നി​യി​ലെ ജീ​വ​ന​ക്കാ​രാ​ണ്.

സൗ​ത്ത് സു​ഡാ​ൻ​കാ​ര​നാ​യ ജീ​വ​ന​ക്കാ​ര​ൻ മാ​ത്ര​മാ​ണ് ര​ക്ഷ​പ്പെ​ട്ട​ത്. ഇ​യാ​ളെ ആ​ശു​പ​ത്ര​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.