പാ​ല​ക്കാ​ട്: നെ​ന്മാ​റ ഇ​ര​ട്ട​ക്കൊ​ല​ക്കേ​സ് പ്ര​തി ചെ​ന്താ​മ​ര​യെ ഇ​ന്ന് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും. ജ​ന​രോ​ഷം ശ​ക്ത​മാ​യ​തോ​ടെ പ്ര​തി​യെ നെ​ന്മാ​റ സ്റ്റേ​ഷ​നി​ൽ നി​ന്ന് പു​ല​ർ​ച്ചെ ആ​ല​ത്തൂ​ർ ഡി​വൈ​എ​സ്പി ഓ​ഫീ​സി​ലേ​ക്ക് മാ​റ്റി.

ഡി​വൈ​എ​സ്പി ഓ​ഫീ​സി​ലാ​യി​രി​ക്കും വി​ശ​ദ​മാ​യ ചോ​ദ്യം ചെ​യ്യ​ൽ. ര​ണ്ട് പ​ക​ലും ര​ണ്ട് രാ​ത്രി​യും നീ​ണ്ട തെ​ര​ച്ചി​ലി​നൊ​ടു​വി​ലാ​ണ് പ്ര​തി പി​ടി​യി​ലാ​യ​ത്.

നെ​ൻ​മാ​റ സ്റ്റേ​ഷ​ന് മു​ൻ​പി​ൽ അ​ർ​ധ​രാ​ത്രി വ​രെ നാ​ട്ടു​കാ​രു​ടെ പ്ര​തി​ഷേ​ധം നീ​ണ്ടു. ലാ​ത്തി​വീ​ശി​യും ഗേ​യ്റ്റ് അ​ട​ച്ചു​മാ​ണ് നാ​ട്ടു​കാ​രെ പോ​ലീ​സ് പി​ന്തി​രി​പ്പി​ച്ച​ത്. അ​തേ​സ​മ​യം, താ​ൻ വി​ഷം ക​ഴി​ച്ചി​ട്ടും ച​ത്തി​ല്ലെ​ന്ന് പ്ര​തി പോലീ​സി​നോ​ട് പ​റ​ഞ്ഞു. മ​രി​ക്കാ​ൻ ആ​ന​യു​ടെ മു​മ്പി​ൽ നി​ന്നി​ട്ടും മ​രി​ച്ചി​ല്ലെ​ന്നും പ്ര​തി പ​റ​യു​ന്നു.

ചൊ​വ്വാ​ഴ്ച രാ​ത്രി ഏ​റെ വൈ​കി​യാ​ണ് ഇ​യാ​ൾ പി​ടി​യി​ലാ​യ​ത്. ഒ​ളി​ച്ചി​രു​ന്ന ചെ​ന്താ​മ​ര പു​റ​ത്തി​റ​ങ്ങി​യ ഉ​ട​ൻ പോ​ലീ​സി​ന്‍റെ വ​ല​യി​ലാ​വു​ക​യാ​യി​രു​ന്നു.