മലയോര സമര പ്രചാരണ യാത്രയ്ക്ക് ശനിയാഴ്ച തുടക്കം
Saturday, January 25, 2025 4:28 AM IST
കണ്ണൂർ: മലയോര കർഷകരുടെ പ്രശ്നങ്ങൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിക്കുന്ന യുഡിഎഫ് മലയോര സമര പ്രചാരണ യാത്രയ്ക്ക് ഇന്ന് കരുവഞ്ചാലിൽ തുടക്കം.
വൈകുന്നേരം നാലിന് കെ.സി.വേണുഗോപാൽ എംപി ഉദ്ഘാടനം ചെയ്യും. കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ എംപി അധ്യക്ഷത വഹിക്കും. മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി മുഖ്യപ്രഭാഷണം നടത്തും.
യുഡിഎഫ് നേതാക്കളായ രമേശ് ചെന്നിത്തല, എം.എം. ഹസൻ, മോൻസ് ജോസഫ്, ഷിബു ബേബി ജോൺ, അനൂപ് ജേക്കബ്, സി.പി. ജോൺ, ജി. ദേവരാജൻ, മാണി സി. കാപ്പൻ, രാജൻ ബാബു, കെ.സി. ജോസഫ്, സജീവ് ജോസഫ്, സണ്ണി ജോസഫ് തുടങ്ങിയവർ പങ്കെടുക്കും.
27ന് ഉച്ചകഴിഞ്ഞു മൂന്നിന് ആറളത്തേയും വൈകുന്നേരം അഞ്ചിന് കൊട്ടിയൂരിലെയും സ്വീകരണത്തിനുശേഷം വയനാട്ടിലേക്ക് യാത്ര തിരിക്കും.