സ്കൂട്ടറിൽ നാല് യുവാക്കളുടെ സാഹസിക യാത്ര; ഹാജരാകാൻ നിർദേശിച്ച് എംവിഡി
Thursday, January 23, 2025 10:22 PM IST
പത്തനംതിട്ട: സ്കൂട്ടറിൽ സാഹസിക യാത്ര നടത്തിയ യുവാക്കളെ വിളിപ്പിച്ച് എംവിഡി. പത്തനംതിട്ട മൈലപ്രയില്‍ ബുധനാഴ്ച ആണ് സംഭവം.
മൈലപ്രയില്‍നിന്ന് കടമ്മനട്ടയിലേക്കുള്ള റോഡിലായിരുന്നു ട്രാഫിക് നിയമങ്ങള്‍ ലംഘിച്ചുകൊണ്ട് യുവാക്കളുടെ സാഹസികയാത്ര. ഒരു സ്കൂട്ടറിൽ നാല് യുവാക്കളാണ് സഞ്ചരിച്ചത്.
സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. പിന്നാലെയാണ് വാഹന ഉടമയോട് ആര്‍ടിഒ ഓഫീസില്‍ വാഹനവുമായി നേരിട്ട് ഹാജരാകാന്‍ മോട്ടോര്‍ വാഹന വകുപ്പ് നിര്‍ദേശം നല്‍കിയത്.