കോ​ട്ട​യം: അ​ന​ധി​കൃ​ത​മാ​യി ക​ട​ത്തി​ക്കൊ​ണ്ടു​വ​ന്ന 32 ല​ക്ഷം രൂ​പ പി​ടി​കൂ​ടി. മ​ഹാ​രാ​ഷ്ട്ര സ്വ​ദേ​ശി​യാ​യ പ്ര​ശാ​ന്ത് ശി​വ​ജി എ​ന്ന​യാ​ളെ പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്തി​ട്ടു​ണ്ട്.

മ​ഹാ​രാ​ഷ്ട്ര​യി​ൽ നി​ന്നും ട്രെ​യി​നി​ൽ എ​ത്തി​യ ഇ​യാ​ൾ കോ​ട്ട​യ​ത്തു​വ​ച്ച് ബു​ധ​നാ​ഴ്ച​യാ​ണ് പി​ടി​യി​ലാ​യ​ത്. ഓ​ച്ചി​റ​യി​ലെ പ​ത്മി​നി ഗോ​ൾ​ഡ് ഷോ​പ്പി​ലേ​യ്ക്ക് കൊ​ണ്ടു​പോ​കു​ക​യാ​ണ് പ​ണം എ​ന്ന മൊ​ഴി​യാ​ണ് പ്ര​തി ന​ൽ​കി​യ​ത്.

റെ​യി​ൽ​വേ പോ​ലീ​സും എ​ക്‌​സൈ​സും ആ​ർ​പി​എ​ഫും ചേ​ർ​ന്ന് ന​ട​ത്തി​യ സം​യു​ക്ത പ​രി​ശോ​ധ​ന​യി​ലാ​ണ് പ​ണം പി​ടി​കൂ​ടി​യ​ത്. ഇ​ൻ​കം​ടാ​ക്‌​സ് അ​ധി​കൃ​ത​ർ റെ​യി​ൽ​വേ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ എ​ത്തി പ്ര​തി​യെ ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി.