വ്യാപാരി പുഴയിൽ മരിച്ചനിലയിൽ
Thursday, January 23, 2025 12:21 PM IST
പുനലൂർ: പുനലൂരിലെ വ്യാപാരിയെ കല്ലടയാറ്റിൽ മരിച്ച നിലയിൽ കാണപ്പെട്ടു. കോമളംകുന്ന് ഷഹനാ മൻസിലിൽ അഹമ്മദ് കബീറി (51) നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
ബുധനാഴ്ച രാത്രി പത്തോടെ ഇരുചക്ര വാഹനത്തിലെത്തിയ അരി വ്യാപാരിയായ കബീർ വാഹനം റോഡരികിൽ വച്ച ശേഷം തൂക്കുപാലത്തിനു സമീപം കല്ലടയാറ്റിലേക്ക് ചാടുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പോലീസിനോട് പറഞ്ഞു.
മൃതദേഹം മൂർത്തിക്കാവിനു സമീപം നിന്ന് രാത്രി പതിന്നൊരയോടെ ഫയർഫോഴ്സ് കണ്ടെത്തി. പുനലൂർ താലൂക്കാശുപത്രി മോർച്ചറിയിൽ മൃതദേഹം സൂക്ഷിച്ചിട്ടുണ്ട്. സലീനയാണ് ഭാര്യ.