പാ​ല​ക്കാ​ട്: മൊ​ബൈ​ൽ ഫോ​ൺ പി​ടി​ച്ചു​വ​ച്ച​തി​ന് അ​ധ്യാ​പ​ക​നു നേ​രെ കൊ​ല​വി​ളി​യു​മാ​യി വി​ദ്യാ​ര്‍​ഥി. പാ​ല​ക്കാ​ട് ആ​ന​ക്ക​ര ഗ​വ.​ ഹ​യ​ര്‍സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ലെ പ്രി​ൻ​സി​പ്പ​ലി​നെ​യാ​ണ് പ്ല​സ്‌​വ​ൺ വി​ദ്യാ​ര്‍​ഥി ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​ത്.

സ്‌​കൂ​ളി​ല്‍ മൊ​ബൈ​ല്‍ ഫോ​ണ്‍ കൊ​ണ്ടു​വ​രാ​ന്‍ അ​നു​വാ​ദ​മി​ല്ല. അ​ത് ലം​ഘി​ച്ച് സ്‌​കൂ​ളി​ല്‍ മൊ​ബൈ​ല്‍ ഫോ​ണ്‍ കൊ​ണ്ടു​വ​ന്ന​തി​നെ​ത്തു​ട​ര്‍​ന്ന് അ​ധ്യാ​പ​ക​ര്‍ ഫോ​ണ്‍ പി​ടി​ച്ചു​വെ​ക്കു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്ന് ഓ​ഫീ​സി​ലെ​ത്തി​യ വി​ദ്യാ​ർ​ഥി ഫോ​ൺ തി​രി​കെ ആ​വ​ശ്യ​പ്പെ​ട്ടു. ഫോ​ൺ തി​രി​ച്ചു ത​രി​ല്ലെ​ന്ന് പ്രി​ൻ​സി​പ്പ​ൽ പ​റ​ഞ്ഞ​തോ​ടെ സ്‌​കൂ​ളി​ന് പു​റ​ത്തേ​ക്കി​റ​ങ്ങി​യാ​ല്‍ നി​ങ്ങ​ളെ കൊ​ല്ലു​മെ​ന്ന് വി​ദ്യാ​ർ​ഥി ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.

സം​ഭ​വ​ത്തി​ൽ സ്കൂ​ൾ അ​ധി​കൃ​ത​ർ തൃ​ത്താ​ല പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. വെ​ള്ളി​യാ​ഴ്ച ന​ട​ന്ന സം​ഭ​വ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ള്‍ സാ​മൂ​ഹി​ക​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ്ര​ച​രി​ക്കു​ന്നു​ണ്ട്.