തൃശൂരില്‍ വിഷപ്പുല്ല് കഴിച്ച് നാല് പശുക്കള്‍ ചത്തു
Tuesday, January 21, 2025 10:13 AM IST
തൃശൂര്‍: വെളപ്പായ ചൈനബസാറില്‍ വിഷപ്പുല്ല് കഴിച്ച് നാല് പശുക്കള്‍ ചത്തു. വേനല്‍പച്ചയിനത്തിലെ പുല്ലാണ് പശുക്കള്‍ കഴിച്ചത്. ക്ഷീരകര്ഷകന് രവിയുടെ പശുക്കള്‍ ചത്തത്.
ഇന്ന് രാവിലെയാണ് തൊഴുത്തില്‍ പശുക്കളെ ചത്ത നിലയില്‍ കണ്ടെത്തിയത്. പോസ്റ്റ്മോര്‍ട്ടത്തില്‍ വിഷപ്പുല്ലിന്റെ സാന്നിധ്യം കണ്ടെത്തി.
ഇത്തരം പുല്ലുകള്‍ പശുക്കള്‍ ഭക്ഷിക്കാതിരിക്കാന് വേണ്ട മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് ഡോക്ടര്‍മാര്‍ ക്ഷീരകർഷകർക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.