കൗൺസിലറെ തട്ടിക്കൊണ്ടുപോകൽ; പോലീസ് വീഴ്ചയിൽ റിപ്പോർട്ട് തേടിയെന്ന് റൂറൽ എസ്പി
Sunday, January 19, 2025 4:26 PM IST
കൊച്ചി: കൂത്താട്ടുകുളത്ത് കൗൺസിലറെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പോലീസ് വീഴ്ചയിൽ റിപ്പോർട്ട് തേടിയെന്ന് റൂറൽ എസ്പി വൈഭവ് സക്സേന. വീഴ്ചയുണ്ടെങ്കിൽ ശക്തമായ നടപടി ഉണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു.
കലാ രാജുവിന്റെ മൊഴി രേഖപ്പെടുത്താൻ അപേക്ഷ നൽകിയിട്ടുണണ്ടെന്നും കേസിൽ അറസ്റ്റ് ഉടനെന്നും എസ്പി പറഞ്ഞു.
അതേസമയം, വിചിത്രവാദവുമായി സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി സി.എൻ. മോഹനൻ രംഗത്തെത്തി. കലാ രാജുവിനെ തട്ടിക്കൊണ്ടുപോയത് കോൺഗ്രസാണെന്ന് മോഹനൻ ആരോപിച്ചു.