പോക്സോ കേസ്: 60കാരന് പിടിയിൽ
Sunday, January 19, 2025 7:51 AM IST
തിരുവനന്തപുരം: സ്കൂള്‍ വിദ്യാര്‍ഥിനിയെ ശാരീരികമായി ഉപദ്രവിച്ച 60 കാരനെ വെള്ളറട പോലീസ് പിടികൂടി. അഞ്ചുമരംകാല മൈലകുന്ന് ഹന്ന ഭവനില്‍ സെല്‍വരാജ് (60) ആണ് പിടിയിലായത്. ഒരുവര്‍ഷം മുമ്പാണ് കേസിനാസ്പദമായ സംഭവം നടന്നത്.
സ്കൂളില്‍ നടന്ന കൗണ്‍സിലിങ്ങിനിടയാണ് വിദ്യാർഥിനി ബന്ധപ്പെട്ട അധികൃതരെ ഈ സംഭവം അറിയിച്ചത്. തുടര്‍ന്നാണ് പരാതി വെള്ളറട പോലീസിന്റെ പക്കല്‍ എത്തിയത്.
സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പ്രസാദ്, സബ് ഇന്‍സ്പെക്ടര്‍ റസല്‍രാജ്, അഡീഷണല്‍ ഇന്‍സ്പെക്ടര്‍ ശശികുമാര്‍, എഎസ്ഐ അശ്വതി, സിവില്‍ പോലീസുകാരായ പ്രദീപ്, ദീപു അടങ്ങുന്ന സംഘമാണു പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.