പ്ലൈവുഡ് കമ്പനിയിൽ മോഷണം: രണ്ടുപേർ പിടിയിൽ
Sunday, January 19, 2025 7:31 AM IST
പെരുമ്പാവൂർ: പ്ലൈവുഡ് കമ്പനിയിൽ മോഷണം നടത്തിയ രണ്ട് ഇതര സംസ്ഥാനത്തൊഴിലാളികൾ പിടിയിൽ.
ആസാം നാഗൗൺ സ്വേദശികളായ അഷിക്കുർ റഹ്മാൻ (20), ഉമർ ഫറൂഖ് (25) എന്നിവരെയാണ് പെരുമ്പാവൂർ പോലീസ് പിടികൂടിയത്.
കുറ്റിപ്പാടത്തെ വുഡ് ഇൻട്രസ്ട്രീസിൽ നിന്നും പ്ലൈവുഡ് പഞ്ചിംഗിന് ഉപയോഗിക്കുന്ന പിച്ചളയിലുള്ള എംപോസിംഗ് പ്ലൈറ്റുകളാണ് മോഷ്ടിച്ചത്. ഇതിന് മൂന്നു ലക്ഷത്തിലേറെ രൂപ വില വരും.
പല ദിവസങ്ങളിലായാണ് മോഷണം നടത്തിയത്. സിഐ ടി.എം. സുഫി, എസ്ഐ റിൻസ് എം. തോമസ് എന്നിവരുൾപ്പെട്ട സംഘമാണ് അന്വേഷണം നടത്തിയത്.