പാ​ല​ക്കാ​ട്: ര​ണ്ടു ക്ഷേ​ത്ര​ങ്ങ​ളി​ൽ ഭ​ണ്ഡാ​രം കു​ത്തി​ത്തു​റ​ന്ന് മോ​ഷ​ണം. ശ്രീ​കൃ​ഷ്ണ​പു​രം പെ​രു​മാ​ങ്ങോ​ട് വി​ഷ്ണു​ക്ഷേ​ത്രം, വ​ടു​ക​നാം​കു​റു​ശി ക്ഷേ​ത്ര​ങ്ങ​ളി​ലാ​ണ് മോ​ഷ​ണം.

പു​ല൪​ച്ചെ ഒ​ന്നോ​ടെ​യാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്. പെ​രു​മാ​ങ്ങോ​ട് ക്ഷേ​ത്ര​ത്തി​നു മു​ൻ​വ​ശ​ത്തെ ആ​ൽ​മ​ര​ത്തി​നു സ​മീ​പം വെ​ച്ചി​രു​ന്ന ഭ​ണ്ഡാ​ര​വും വ​ടു​ക​നാം​കു​റു​ശി​യി​ൽ ക്ഷേ​ത്ര മു​റ്റ​ത്തെ ഭ​ണ്ഡാ​ര​വും കു​ത്തി​ത്തു​റ​ന്നു.

ക്ഷേ​ത്ര​ത്തി​ന് സ​മീ​പ​ത്തെ വീ​ടു​ക​ളി​ലെ ഗേ​റ്റി​ന്‍റെ പൂ​ട്ടും ത​ക​ർ​ത്ത് അ​ക​ത്തു ക​ട​ന്നെ​ങ്കി​ലും ഒ​ന്നും ല​ഭി​ച്ചി​ല്ല. പി​ന്നാ​ലെ​യാ​ണ് ക്ഷേ​ത്ര ഭ​ണ്ഡാ​രം കു​ത്തി​ത്തു​റ​ന്ന​തെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ നി​ഗ​മ​നം. ശ്രീ​കൃ​ഷ്ണ​പു​രം പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.