ടെ​ൽ അ​വീ​വ്: ഗാ​സ​യി​ലെ വെ​ടി​നി​ർ‌​ത്ത​ലി​നും ബ​ന്ദി​ക​ളു​ടെ മോ​ച​ന​ത്തി​നു​മു​ള്ള ക​രാ​ർ സ​മ്പൂ​ർ​ണ മ​ന്ത്രി​സ​ഭാ യോ​ഗം അം​ഗീ​ക​രി​ച്ചു. വെ​ടി​നി​ർ​ത്ത​ലും ബ​ന്ദി​ക​ളെ മോ​ചി​പ്പി​ക്കു​ന്ന ക​രാ​റും ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ ഇ​സ്ര​യേ​ൽ മ​ന്ത്രി​സ​ഭ അം​ഗീ​ക​രി​ച്ച​താ​യി പ്ര​ധാ​ന​മ​ന്ത്രി ബെ​ന്യാ​മി​ൻ നെ​ത​ന്യാ​ഹു​വി​ന്‍റെ ഓ​ഫി​സ് അ​റി​യി​ച്ചു.

ഹ​മാ​സു​മാ​യു​ള്ള പോ​രാ​ട്ടം അ​വ​സാ​നി​പ്പി​ക്കു​ന്ന​തി​നു​ള്ള ക​രാ​ർ ഞാ​യ​റാ​ഴ്ച പ്രാ​ബ​ല്യ​ത്തി​ൽ വ​രു​മെ​ന്നും നെ​ത​ന്യാ​ഹു​വി​ന്‍റെ ഓ​ഫി​സ് പ്ര​സ്താ​വ​ന​യി​ലൂ​ടെ അ​റി​യി​ച്ചു.

വി​ട്ട​യ​യ്ക്കു​ന്ന ബ​ന്ദി​ക​ളു​ടെ പേ​രു​ക​ൾ ഇ​ന്നു വൈ​കു​ന്നേ​രം ഹ​മാ​സ് അ​റി​യി​ക്കു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. വെ​ടി​നി​ർ​ത്ത​ൽ പ്രാ​ബ​ല്യ​ത്തി​ലാ​കാ​ൻ ആ​കാം​ക്ഷ​യോ​ടെ കാ​ത്തി​രി​ക്കു​ക​യാ​ണ് ഗാ​സ നി​വാ​സി​ക​ളും ബ​ന്ദി​ക​ളു​ടെ ബ​ന്ധു​ക്ക​ളും. വെ​ടി​നി​ർ​ത്ത​ലു​ണ്ടാ​കു​മെ​ന്ന് ബു​ധ​നാ​ഴ്ച ഖ​ത്ത​റും യു​എ​സും പ്ര​ഖ്യാ​പ​നം ന​ട​ത്തി​യ​ശേ​ഷ​വും ഗാ​സ​യി​ൽ ഇ​സ്ര​യേ​ൽ ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ൽ 116 പേ​ർ കൊ​ല്ല​പ്പെ​ട്ടു. വ്യാ​ഴാ​ഴ്ച മാ​ത്രം 72 പേ​രാ​ണു കൊ​ല്ല​പ്പെ​ട്ട​ത്.

ക​രാ​റി​ന് മൂ​ന്നു ഘ​ട്ട​ങ്ങ​ളാ​ണു​ള്ള​ത്. ആ​റാ​ഴ്ച നീ​ളു​ന്ന ആ​ദ്യ ഘ​ട്ട​ത്തി​ൽ 33 ബ​ന്ദി​ക​ളെ ഹ​മാ​സ് വി​ട്ട​യ​യ്ക്കും. സ്ത്രീ​ക​ൾ, കു​ട്ടി​ക​ൾ, അ​ന്പ​തി​നു മു​ക​ളി​ൽ പ്രാ​യ​മു​ള്ള​വ​ർ എ​ന്നി​ങ്ങ​നെ 33 പേ​രെ​യാ​ണു വി​ട്ട​യ​യ്ക്കു​ക. പ​ക​രം ഇ​സ്രേ​ലി ജ​യി​ലു​ക​ളി​ലു​ള്ള നൂ​റു​ക​ണ​ക്കി​ന് പ​ല​സ്തീ​ൻ ത​ട​വു​കാ​രെ മോ​ചി​പ്പി​ക്കും. ജ​ന​വാ​സ കേ​ന്ദ്ര​ങ്ങ​ളി​ൽ​നി​ന്ന് ഇ​സ്രേ​ലി സേ​ന ഘ​ട്ടം​ഘ​ട്ട​മാ​യി പി​ന്മാ​റും.

ദി​വ​സം 600 ലോ​റി സ​ഹാ​യ​വ​സ്തു​ക്ക​ൾ ഗാ​സ​യി​ലേ​ക്കു ക​ട​ത്തി​വി​ടും. ഗാ​സ നി​വാ​സി​ക​ൾ​ക്ക് സ്വ​ന്തം വീ​ടു​ക​ളി​ലേ​ക്കു മ​ട​ങ്ങാം. പ​രി​ക്കേ​റ്റ​വ​രെ മ​റ്റു രാ​ജ്യ​ങ്ങ​ളി​ൽ ചി​കി​ത്സ​യ്ക്കു കൊ​ണ്ടു​പോ​കാ​ൻ അ​നു​വ​ദി​ക്കും.

ര​ണ്ടാം ഘ​ട്ട​ത്തി​ൽ വെ​ടി​നി​ർ​ത്ത​ൽ സ്ഥി​ര​മാ​കും. ഹ​മാ​സി​ന്‍റെ ക​സ്റ്റ​ഡി​യി​ലു​ള്ള മു​ഴു​വ​ൻ ബ​ന്ദി​ക​ളും മോ​ചി​ത​രാ​കും. ഇ​സ്രേ​ലി സേ​ന ഗാ​സ​യി​ൽ​നി​ന്നു പൂ​ർ​ണ​മാ​യി പി​ന്മാ​റും. മൂ​ന്നാം ഘ​ട്ട​ത്തി​ൽ ഗാ​സ​യു​ടെ ഭ​ര​ണ​ത്തി​നാ​യി പ്ര​ത്യേ​ക സ​മി​തി നി​ല​വി​ൽ വ​രും. അ​ന്താ​രാ​ഷ്‌​ട്ര സ​ഹാ​യ​ത്തോ​ടെ ഗാ​സ​യു​ടെ പു​ന​രു​ദ്ധാ​ര​ണം ന​ട​പ്പാ​ക്കും.

ഹ​മാ​സു​മാ​യി ഉ​ട​മ്പ​ടി വ​ച്ചാ​ൽ സ​ർ​ക്കാ​രി​നെ വീ​ഴ്ത്തു​മെ​ന്നു തീ​വ്ര​നി​ല​പാ​ടു​കാ​രാ​യ ഘ​ട​ക​ക​ക്ഷി​ക​ൾ ഭീ​ഷ​ണി മു​ഴ​ക്കി​യ​തു നെ​ത​ന്യാ​ഹു​വി​നെ വെ​ട്ടി​ലാ​ക്കി​യി​രു​ന്നു. ദേ​ശീ​യ​സു​ര​ക്ഷാ മ​ന്ത്രി ഇ​ത​മാ​ർ ബെ​ൻ​ഗ്വി​ർ, ധ​ന​മ​ന്ത്രി ബ​സ​ലേ​ൽ സ്മോ​ട്രി​ച് എ​ന്നി​വ​ർ രാ​ജി​ഭീ​ഷ​ണി മു​ഴ​ക്കി​യെ​ങ്കി​ലും മ​ന്ത്രി​സ​ഭ​യി​ൽ ഭൂ​രി​പ​ക്ഷം പേ​രു​ടെ പി​ന്തു​ണ​യു​ള്ള​തി​നാ​ൽ മു​ന്നോ​ട്ടു​പോ​കാ​ൻ നെ​ത​ന്യാ​ഹു തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. മ​റ്റ​ന്നാ​ൾ ഡോ​ണ​ൾ​ഡ് ട്രം​പ് പ്ര​സി​ഡ​ന്‍റാ​യി അ​ധി​കാ​ര​മേ​ൽ​ക്കും മു​ൻ​പു ക​രാ​ർ അ​ന്തി​മ​മാ​ക്കാ​ൻ യു​എ​സി​ന്‍റെ സ​മ്മ​ർ​ദ​മു​ണ്ടാ​യി​രു​ന്നു.