ഡൽഹിയിൽ കനത്ത മൂടൽമഞ്ഞ്; ഏഴ് വിമാനങ്ങൾ റദ്ദാക്കി
Wednesday, January 15, 2025 12:01 PM IST
ന്യൂഡൽഹി: ഡൽഹിയിലും പരിസരപ്രദേശങ്ങളിലും കനത്ത മൂടൽമഞ്ഞിനെ തുടർന്ന് ഏഴ് വിമാനങ്ങൾ റദ്ദാക്കി. നിരവധി വിമാനങ്ങൾ വൈകുകയാണ്. 184 വിമാനങ്ങളാണ് വൈകുന്നത്.
ഡൽഹിയിലേക്കുള്ള 26 ട്രെയിനുകളും വൈകിയാണ് ഓടുന്നത്. ഇതേതുടർന്നു ആറ് ട്രെയിനുകളുടെ സമയത്തിൽ മാറ്റം വരുത്തിയിട്ടുണ്ട്.
യാത്രക്കാർ അവരുടെ ഫ്ലൈറ്റ് സ്റ്റാറ്റസ് പരിശോധിക്കണമെന്നും എയർലൈൻ കമ്പനികൾ അഭ്യർഥിച്ചു. ഡൽഹിയിൽ ഇന്ന് രാവിലെ ഒൻപത് ഡിഗ്രി സെൽഷ്യസ് താപനില രേഖപ്പെടുത്തി. വൈകുന്നേരവും രാത്രിയും വീണ്ടും മൂടൽമഞ്ഞ് ഉണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.