നിർത്തിയിട്ട ലോറിയിൽ ഡ്രൈവർ മരിച്ച നിലയിൽ
Wednesday, January 15, 2025 11:31 AM IST
കാസർഗോഡ്: നിർത്തിയിട്ട ലോറിയിൽ ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി. കാസർഗോഡ് പൈവളിഗ കായർക്കട്ടയിലാണ് സംഭവം.
ഖായാർപദവ് സ്വദേശി മുഹമ്മദ് ഹാഷിഫ് (29) ആണ് മരിച്ചത്. ലോറിക്കുള്ളിലും ഡ്രൈവർ സീറ്റിന് സമീപവും രക്തക്കറ കണ്ടെത്തിയിട്ടുണ്ട്.
ഒടിഞ്ഞ മുളവടിയും ലോറിക്കകത്തുനിന്ന് കണ്ടെത്തി. സംഭവത്തിൽ മഞ്ചേശ്വരം പോലീസ് അന്വേഷണം ആരംഭിച്ചു.