ന്യൂ​ഡ​ൽ​ഹി: മ​ദ്യ​ന​യ അ​ഴി​മ​തി കേ​സി​ൽ ഡ​ൽ​ഹി മു​ൻ മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ളി​നെ​യും മു​ൻ ഉ​പ​മു​ഖ്യ​മ​ന്ത്രി മ​നീ​ഷ് സി​സോ​ദി​യ​യെ​യും വി​ചാ​ര​ണ ചെ​യ്യാ​ൻ ഇ​ഡി​ക്ക് അ​നു​മ​തി. കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​മാ​ണ് അ​നു​മ​തി ന​ൽ​കി​യ​ത്.

ഡ​ൽ​ഹി മ​ദ്യ​ന​യ അ​ഴി​മ​തി​ക്കേ​സി​ൽ ജാ​മ്യ​ത്തി​ലാ​ണ് കേ​ജ​രി​വാ​ളും സി​സോ​ദി​യ​യും. മ​ദ്യ​മാ​ഫി​യ​യു​ടെ സ്വാ​ധീ​ന​വും ക​രി​ഞ്ച​ന്ത​യും അ​വ​സാ​നി​പ്പി​ക്കാ​ൻ പു​തി​യ മ​ദ്യ​ന​യം ആ​വി​ഷ്ക​രി​ക്കു​ന്നു എ​ന്ന വി​ശ​ദീ​ക​ര​ണ​ത്തോ​ടെ​യാ​ണ് 2021 ന​വം​ബ​ർ 17 മു​ത​ൽ ഡി​ൽ​ഹി മ​ദ്യ​ന​യം പ്രാ​ബ​ല്യ​ത്തി​ൽ വ​ന്ന​ത്.

പു​തി​യ മ​ദ്യ ന​യ​ത്തോ​ടെ ത​ല​സ്ഥാ​ന ന​ഗ​രി​യി​ലെ മ​ദ്യ​വി​ൽ​പ്പ​ന​യി​ൽ സ‍​ർ​ക്കാ​രി​ന് നി​യ​ന്ത്ര​ണ​മി​ല്ലാ​താ​യ​താ​യി ആ​ക്ഷേ​പം ഉ​യ​ർ​ന്നു. തു​ട​ർ​ന്ന് ല​ഫ്റ്റ​ന​ന്‍റ് ഗ​വ​ർ​ണ​ർ ഡ​ൽ​ഹി മ​ദ്യ​ന​യ കേ​സി​ൽ സി​ബി​ഐ അ​ന്വേ​ഷ​ണം ശി​പാ​ർ​ശ ചെ​യ്ത​തോ​ടെ 2022 ജൂ​ലൈ 30ന് ​ഡ​ൽ​ഹി​യി​ലെ ആം ​ആ​ദ്മി സ​ർ​ക്കാ​ർ പു​തി​യ ന​യം പി​ൻ​വ​ലി​ക്കു​ക​യും പ​ഴ​യ മ​ദ്യ​ന​യം വീ​ണ്ടും പ്രാ​ബ​ല്യ​ത്തി​ൽ കൊ​ണ്ട് വ​രി​ക​യു​മാ​യി​രു​ന്നു.

ഡ​ൽ​ഹി നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മു​ഖ്യ​മ​ന്ത്രി സ്ഥാ​നാ​ർ​ഥി​യാ​യി കേ​ജ​രി​വാ​ളി​നെ ഉ​യ​ർ​ത്തി​ക്കാ​ണി​ച്ചാ​ണ് എ​എ​പി​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണം. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് എ​എ​പി​യു​ടെ പ്ര​മു​ഖ നേ​താ​ക്ക​ളാ​യ കേ​ജ​രി​വാ​ളി​നെ​യും സി​സോ​ദി​യ​യെ​യും വി​ചാ​ര​ണ ചെ​യ്യാ​നു​ള്ള അ​നു​മ​തി ല​ഭി​ച്ചി​രി​ക്കു​ന്ന​ത്.