ബോബി ചെമ്മണ്ണൂര്‍ ജയില്‍ മോചിതനായി
Wednesday, January 15, 2025 10:04 AM IST
കൊച്ചി: ലൈംഗിക അധിക്ഷേപ കേസില്‍ ജാമ്യം ലഭിച്ച ബോബി ചെമ്മണ്ണൂര്‍ ജയില്‍ മോചിതനായി. കോടതി ഇന്ന് ജാമ്യാപക്ഷ വീണ്ടും പരിഗണിക്കാനിരിക്കെയാണ് നീക്കം.
ജാമ്യം നല്‍കിയതിന് പിന്നാലെയുള്ള സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് കോടതി ഇന്ന് ജാമ്യാപേക്ഷ വീണ്ടും പരിഗണിക്കുന്നത്. പ്രതിഭാഗം അഭിഭാഷകര്‍ അടക്കമുള്ളവരോട് രാവിലെ 10:15ന് കോടതിയില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
കോടതി ജാമ്യം റദ്ദാക്കാൻ ഉൾപ്പെടെ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. ജസ്റ്റീസ് പി.വി. കുഞ്ഞികൃഷ്ണന്റെ ബെഞ്ചാണ് ബോബിക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. 50,000 രൂപയുടെ ബോണ്ടും രണ്ട് പേരുടെ ജാമ്യത്തിലും ആവശ്യപ്പെടുമ്പോൾ അന്വേഷണ ഉദ്യോഗസ്ഥരുടെ മുമ്പിൽ ഹാജരാകണം എന്ന വ്യവസ്ഥയിലുമാണ് ജാമ്യം അനുവദിച്ചത്.
എന്നാല്‍ ജാമ്യം ലഭിച്ചിട്ടും കോടതി ഉത്തരവിനെ പരിഹസിക്കുന്ന തരത്തില്‍ ജയിലില്‍ കിടന്നോളാമെന്ന നിലപാടാണ് ബോബി ചെമ്മണ്ണൂര്‍ സ്വീകരിച്ചത്. ഇതില്‍ കോടതിക്ക് അതൃപ്തിയുണ്ടെന്നാണ് വിവരം.
അതേസമയം ജാമ്യത്തുക കെട്ടിവയ്ക്കാന്‍ ഇല്ലാത്തുകൊണ്ട് പുറത്തിറങ്ങാനാകാത്ത സഹതടവുകാരെ സഹായിക്കാനാണ് ഒരു ദിവസം കൂടി ജയിലില്‍ കഴിഞ്ഞതെന്ന് ബോബി പ്രതികരിച്ചു.