പ​ട്ടാ​മ്പി: വീ​ട് ജ​പ്തി ചെ​യ്യാ​നെ​ത്തി​യ​തി​നെ തു​ട​ര്‍​ന്ന് തീ​കൊ​ളു​ത്തി ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ച വീ​ട്ട​മ്മ ​മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ പ​ട്ടാ​മ്പി പോ​ലീ​സ് അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​ന് കേ​സെ​ടു​ത്തു. പ​ട്ടാ​മ്പി കി​ഴാ​യൂ​ര്‍ കി​ഴ​ക്കേ പു​ര​ക്ക​ല്‍ ജ​യ​യാ​ണ് തൃ​ശൂ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ചി​കി​ത്സ​യി​ലി​രി​ക്കെ മ​രി​ച്ച​ത്.

വെ​ള്ളി​യാ​ഴ്ച രാ​വി​ലെ​യാ​ണ് സം​ഭ​വം ന​ട​ന്ന​ത്. ഇ​തേ​ത്തു​ട​ര്‍​ന്ന് ജ​യ​യു​ടെ ഭ​ര്‍​ത്താ​വ് ഉ​ദ​യ​ന്‍ സ്റ്റേ​ഷ​നി​ലെ​ത്തി മൊ​ഴി ന​ല്‍​കി​യ​തി​ന് പി​ന്നാ​ലെ​യാ​ണ് പ​ട്ടാ​മ്പി പോ​ലീ​സ് അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​ന് കേ​സെ​ടു​ത്തി​ട്ടു​ള്ള​ത്.

കോ​ട​തി ന​ട​പ​ടി പ്ര​കാ​രം ജ​പ്തി ന​ട​പ​ടി​ക​ള്‍​ക്കാ​യാ​ണ് ഷൊ​ര്‍​ണൂ​ര്‍ കോ-​ഓ​പ്പ​റേ​റ്റി​വ് അ​ര്‍​ബ​ന്‍ ബാ​ങ്ക് അ​ധി​കൃ​ത​രും, പോ​ലീ​സും, റ​വ​ന്യൂ വ​കു​പ്പ് ഉ​ദ്യോ​സ്ഥ​രും അ​ട​ങ്ങു​ന്ന സം​ഘം ജ​യ​യു​ടെ വീ​ട്ടി​ല്‍ എ​ത്തി​യ​ത്. ഉ​ദ്യോ​ഗ​സ്ഥ​രെ​ത്തി ഇ​ക്കാ​ര്യം അ​റി​യ​ച്ച​പ്പോ​ള്‍ ജ​യ മ​ണ്ണെ​ണ്ണ​യൊ​ഴി​ച്ച് തീ​കൊ​ളു​ത്തു​ക​യാ​യി​രു​ന്നു.

തു​ട​ര്‍​ന്ന് നാ​ട്ടു​കാ​രും പോ​ലീ​സും ചേ​ര്‍​ന്ന് ഇ​വ​രെ സ​മീ​പ​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും തു​ട​ര്‍​ന്ന് വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്കാ​യി തൃ​ശൂ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലേ​ക്കും മാ​റ്റി. 80 ശ​ത​മാ​ന​ത്തി​ലേ​റെ പൊ​ള്ള​ലേ​റ്റ് ചി​കി​ത്സ​യി​ലി​രി​ക്കെ വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ട് ഏ​ഴോ​ടെ​യാ​ണ് മ​ര​ണം സം​ഭ​വി​ച്ച​ത്.

2015ലാ​ണ് ജ​യ ബാ​ങ്കി​ല്‍ നി​ന്നും ര​ണ്ട് ല​ക്ഷം രൂ​പ വാ​യ്പ​യാ​യി എ​ടു​ത്ത​ത്. തി​രി​ച്ച​ട​വ് മു​ട​ങ്ങി​യ​തോ​ടെ കു​ടി​ശി​ക​യ​ട​ക്കം ന​ലേ​മു​ക്കാ​ല്‍ ല​ക്ഷം രൂ​പ​യാ​യി. തു​ട​ര്‍​ന്ന് ബാ​ങ്ക് കോ​ട​തി​യു​ടെ അ​നു​മ​തി​യോ​ടു​കൂ​ടി ജ​പ്തി ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​ക​യാ​യി​രു​ന്നു.