തി​രു​വ​ന​ന്ത​പു​രം: അ​ല്‍ മു​ക്താ​ദി​ര്‍ ജ്വ​ല​റി​ക​ളി​ല്‍ ന​ട​ന്ന ആ​ദാ​യ നി​കു​തി വ​കു​പ്പി​ന്‍റെ റെ​യ്ഡി​ല്‍ കേ​ര​ള​ത്തി​ല്‍ മാ​ത്രം 380 കോ​ടി രൂ​പ​യു​ടെ നി​കു​തി വെ​ട്ടി​പ്പ് ക​ണ്ടെ​ത്തി. വി​ദേ​ശ​ത്തേ​ക്ക് 50 കോ​ടി ക​ട​ത്തി​യെ​ന്നും ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.

സ്വ​ര്‍​ണം നേ​ര​ത്തേ ബു​ക്ക് ചെ​യ്യാ​മെ​ന്ന് പ​റ​ഞ്ഞു​കൊ​ണ്ട് മ​ണി ചെ​യി​ന്‍ മാ​തൃ​ക​യി​ല്‍ കോ​ടി​ക്ക​ണ​ക്കി​ന് രൂ​പ ഇ​വ​ര്‍ ശേ​ഖ​രി​ച്ചി​രു​ന്നു. ഇ​ത് പി​ന്നീ​ട് വ്യ​ക്തി അ​ധി​ഷ്ഠി​ത കാ​ര്യ​ങ്ങ​ള്‍​ക്ക് വേ​ണ്ടി വ​ക മാ​റ്റി​യി​ട്ടു​ണ്ടെ​ന്നും ക​ണ്ടെ​ത്തി.

അ​ല്‍ മു​ക്താ​ദി​ർ ജ്വ​ല​റി​യും മും​ബൈ​യി​ലെ ഒ​രു ഗോ​ള്‍​ഡ് പ​ര്‍​ച്ചേ​സിം​ഗ് സ്ഥാ​പ​ന​മാ​യ യു​ണീ​ക്ക് ചെ​യി​നു​മാ​യി ഇ​ട​പാ​ടു​ക​ള്‍ ന​ട​ന്നി​ട്ടു​ണ്ട്. ഈ ​സ്ഥാ​പ​ന​ത്തി​ല്‍ ന​ട​ത്തി​യ റെ​യ്ഡി​ലും 400 കോ​ടി​യു​ടെ തി​രി​മ​റി ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.

ക​ഴി​ഞ്ഞ മൂ​ന്ന് ദി​വ​സ​മാ​യി കേ​ര​ള​ത്തി​ലും മും​ബൈ​യി​ലും അ​ട​ക്കം അ​ല്‍ മു​ക്താ​ദി​റി​ന്‍റെ സ്ഥാ​പ​ന​ങ്ങ​ളി​ൽ റെ​യ്ഡ് തു​ട​രു​ക​യാ​യി​രു​ന്നു. സം​സ്ഥാ​ന​ത്ത് 30 ക​ട​ക​ളി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.