ക​ൽ​പ്പ​റ്റ: വയനാട് ഡി​സി​സി ട്ര​ഷ​റ​ർ എ​ൻ.​എം.​വി​ജ​യ​ന്‍റെ മ​ര​ണ​ത്തി​ൽ പ്ര​തി​ചേ‍​ർ​ക്ക​പ്പെ​ട്ട കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളു​ടെ അ​റ​സ്റ്റ് ത​ട​ഞ്ഞ് കോ​ട​തി. വ​യ​നാ​ട് പ്രി​ൻ​സി​പ്പ​ൽ സെ​ഷ​ൻ​സ് കോ​ട​തി​യു​ടേ​താ​ണ് ന​ട​പ​ടി.

ജ​നു​വ​രി 15 വ​രെ പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്യ​രു​തെ​ന്ന് കോ​ട​തി വാ​ക്കാ​ൻ നി​ർ​ദേ​ശം ന​ൽ​കി. വ​യ​നാ​ട്
ഡി​സി​സി പ്ര​സി​ഡ​ന്‍റ് എ​ൻ.​ഡി.​അ​പ്പ​ച്ച​ന്‍റെ​യും ഐ.​സി.​ബാ​ല​കൃ​ഷ്ണ​ൻ എം​എ​ൽ​എ​യു​ടെ​യും മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ പ​രി​ഗ​ണി​ക്കു​ന്പോ​ഴാ​ണ് കോ​ട​തി നി​ർ​ദേ​ശം.

ഇ​വ​ർ ഇ​രു​വ​ർ​ക്കും കെ.​കെ.​ഗോ​പി​നാ​ഥ​നു​മെ​തി​രെ ആ​ത്മ​ഹ​ത്യാ പ്രേ​ര​ണ​യ്ക്ക് വ്യാ​ഴാ​ഴ്ച​യാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. കേ​സി​ൽ എ​പ്പോ​ൾ വേ​ണ​മെ​ങ്കി​ലും അ​റ​സ്റ്റ് ഉ​ണ്ടാ​യേ​ക്കു​മെ​ന്ന് ക​രു​തി​യി​രി​ക്കെ​യാ​ണ് കോ​ട​തി ഇ​ട​പെ​ട​ൽ.

കേ​സി​ൽ ആ​ത്മ​ഹ​ത്യാ പ്രേ​ര​ണ കു​റ്റം ചു​മ​ത്തി​യ മൂ​ന്ന് കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളും വ​യ​നാ​ട്ടി​ലി​ല്ലെ​ന്ന വി​വ​ര​ത്തി​ന് പി​ന്നാ​ലെ​യാ​ണ് കോ​ട​തി നി​ർ​ദേ​ശം വ​ന്ന​ത്. കേ​സ് ഡ​യ​റി ജ​നു​വ​രി 15 ന് ​ഹാ​ജ​രാ​ക്കാ​ൻ പോ​ലീ​സി​നോ​ട് കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ടു.