കൊ​ച്ചി: ക​ലൂ​ര്‍ സ്റ്റേ​ഡി​യ​ത്തി​ല്‍ നൃ​ത്ത​പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച സം​ഘാ​ട​ക​രു​ടെ സ്ഥാ​പ​ന​ങ്ങ​ളി​ലും വീ​ടു​ക​ളി​ലും റെ​യ്ഡ് ന​ട​ത്തി സം​സ്ഥാ​ന ജി​എ​സ്ടി ഇ​ന്‍റ​ലി​ജ​ന്‍​സ് വി​ഭാ​ഗം. തൃ​ശൂ​രി​ലെ ഓ​സ്‌​ക​ര്‍ ഇ​വ​ന്‍റ്സ്, കൊ​ച്ചി​യി​ലെ ഇ​വ​ന്‍റ്സ് ഇ​ന്ത്യ, വ​യ​നാ​ട്ടി​ലെ മൃ​ദം​ഗ​വി​ഷ​ന്‍ എ​ന്നീ സ്ഥാ​പ​ന​ങ്ങ​ളി​ലാ​ണ് റെ​യ്ഡ് ന​ട​ത്തി​യ​ത്.

ജി​എ​സ്ടി വെ​ട്ടി​പ്പ് ന​ട​ന്നെ​ന്ന പ്രാ​ഥ​മി​ക സൂ​ച​ന​യെ തു​ട​ര്‍​ന്നാ​യി​രു​ന്നു പ​രി​ശോ​ധ​ന. ഗി​ന്ന​സ് റിക്കാര്‍​ഡി​നാ​യി ദി​വ്യ ഉ​ണ്ണി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ 12,000-ത്തോ​ളം ന​ര്‍​ത്ത​ക​രെ​യാ​ണ് അ​ണി​നി​ര​ത്തി​യ​ത്. പ​രി​പാ​ടി​ൽ സം​ഘ​ടി​പ്പി​ച്ച​തി​ൽ വ​ലി​യ സാ​ന്പ​ത്തി​ക ക്ര​മ​ക്കേ​ഡു​ക​ൾ ന​ട​ന്ന​താ​യി ആ​രോ​പ​ണം ഉ​ണ്ടാ​യി​രു​ന്നു.

ഈ ​നൃ​ത്ത​പ​രി​പാ​ടി​ക്കി​ടെ​യാ​ണ് വേ​ദി​യി​ല്‍​നി​ന്നു​വീ​ണ് ഉ​മാ തോ​മ​സ് എം​എ​ല്‍​എ​യ്ക്ക് ഗു​രു​ത​ര പ​രി​ക്കേ​ല്‍​ക്കു​ന്ന​ത്.