ന്യൂ​ഡ​ൽ​ഹി: ശം​ഭു അ​തി​ർ​ത്തി​യി​ൽ പ്ര​തി​ഷേ​ധ​വു​മാ​യി എ​ത്തി​യ ഒ​രു ക​ർ​ഷ​ക​ൻ കൂ​ടി ജീ​വ​നൊ​ടു​ക്കി. രേ​ഷം സിം​ഗ് (55) ആ​ണ് ജീ​വ​നൊ​ടു​ക്കി​യ​ത്. വി​ഷം ക​ഴി​ച്ച ഇ​യാ​ളെ പ​ട്യാ​ല​യി​ലെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു​വെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

സ​മ​ര​ങ്ങ​ൾ ന​ട​ത്തി​യി​ട്ടും കേ​ന്ദ്ര​സ​ർ​ക്കാ​ർ പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​ത്ത​തി​ൽ രേ​ഷം സിം​ഗ് അ​തൃ​പ്ത​നാ​യി​രു​ന്നു​വെ​ന്ന് ക​ർ​ഷ​ക നേ​താ​ക്ക​ൾ പ​റ​ഞ്ഞു. ഡി​സം​ബ​ർ 18ന് ​ശം​ഭു അ​തി​ർ​ത്തി​യി​ൽ മ​റ്റൊ​രു ക​ർ​ഷ​ക​നാ​യ ര​ഞ്ജോ​ദ് സിം​ഗ് ജീ​വ​നൊ​ടു​ക്കി​യി​രു​ന്നു.

സം​യു​ക്ത കി​സാ​ൻ മോ​ർ​ച്ച, കി​സാ​ൻ മ​സ്ദൂ​ർ മോ​ർ​ച്ച എ​ന്നി​വ​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ക​ർ​ഷ​ക​രു​ടെ പ്ര​തി​ഷേ​ധം.