ജനങ്ങളുടെ സ്വൈര്യജീവിതത്തിനു ഭീഷണി; യുവാക്കളെ കാപ്പ ചുമത്തി നാടുകടത്തി
Thursday, January 9, 2025 12:11 AM IST
ഇടുക്കി: യുവാക്കൾക്കെതിരെ കാപ്പ ചുമത്തി. തൊടുപുഴ കരിങ്കുന്നം തട്ടാരത്തട്ട, തന്നിട്ടാംപാറ സ്വദേശി പടിക്കാച്ചികുന്നേൽ നന്ദു (21), തൊടുപുഴ, കാരിക്കോട്ചു ക്കുംപാറ സ്വദേശി പള്ളിപ്പറമ്പിൽ സാംസൺ പീറ്റർ (21) എന്നിവരെ ഇടുക്കി ജില്ലാ പോലീസ് മേധാവിയുടെ അധികാര പരിധിയില്‍ പ്രവേശിക്കുന്നതില്‍ നിന്നും ഒരു വർഷത്തേക്ക് വിലക്കിയത്.
തൊടുപുഴ മ്രാല കാട്ടോലി സ്വദേശി ചങ്ങലത്ത് ആദർശ് (27) നെ ആറു മാസത്തേയ്ക്കുമാണ് കാപ്പ ചുമത്തിയത്. ഇവർ ജില്ലയിൽ വിവിധ ഇടങ്ങളിൽ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ട് പൊതു ജനങ്ങളുടെ സ്വൈര്യജീവിതത്തിനും ശാന്തിക്കും ഭീഷണിയായി പ്രവര്‍ത്തിച്ചതിനാല്‍ ഇത് തുടരാതിരിക്കാനാണ് നടപടിയെന്ന് പോലീസ് അറിയിച്ചു.
ജില്ലയില്‍ പതിവായി കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവരെ പോലീസ് നിരീക്ഷിച്ചുവരികയാണ്. ഇത്തരക്കാര്‍ക്കെതിരെ കാപ്പാ നിയമപ്രകാരം ശക്തമായ നിയമനടപടികള്‍ സ്വീകരിക്കുന്നതായിരിക്കുമെന്നും പോലീസ് പറഞ്ഞു.