റി​യാ​ദ്: ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് ആ​ല​പ്പു​ഴ സ്വ​ദേ​ശി റി​യാ​ദി​ൽ മ​രി​ച്ചു. ആ​ല​പ്പു​ഴ ചാ​രും​മൂ​ട് വേ​ട​ക​പ്ലാ​വ് സ്വ​ദേ​ശി സു​രേ​ഷ് ദാ​മോ​ദ​ര​ൻ (50) ആ​ണ് മ​രി​ച്ച​ത്.

റി​യാ​ദി​ലെ താ​മ​സ​സ്ഥ​ല​ത്ത് ഇ​യാ​ൾ കു​ഴ​ഞ്ഞു വീ​ഴു​ക​യാ​യി​രു​ന്നു. പ്ര​ഭാ​ത ഭ​ക്ഷ​ണ​ത്തി​നു​ശേ​ഷം സാ​ധ​നം വാ​ങ്ങു​ന്ന​തി​നാ​യി പു​റ​ത്തേ​ക്ക് പോ​കാ​ൻ ത​യാ​റാ​കു​ന്ന​തി​നി​ടെ​യാ​ണ് ഹൃ​ദ​യാ​ഘാ​ത​മു​ണ്ടാ​യ​ത്.

10 വ​ർ​ഷ​മാ​യി സൗ​ദി കാ​ർ​പ്പ​റ്റി​ൽ ഇ​ല​ക്ട്രീ​ഷ്യ​നാ​യി ജോ​ലി​ചെ​യ്യു​ക​യാ​യി​രു​ന്നു. മൃ​ത​ദേ​ഹം നാ​ട്ടി​ൽ എത്തിക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചു.