വിമാനത്തിന്റെ ലാന്‍ഡിംഗ് ഗിയറില്‍ മൃതദേഹങ്ങള്‍
Wednesday, January 8, 2025 12:34 PM IST
ഫ്ളോറിഡ: വിമാനത്തിന്റെ ലാന്‍ഡിംഗ് ഗിയറില്‍ രണ്ട് മൃതദേഹങ്ങള്‍ കണ്ടെത്തി. ഫോര്‍ട്ട് ലോഡര്‍ഡെയ്ല്‍-ഹോളിവുഡ് അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം.
വിമാനത്താവളത്തിലെ പതിവ് പരിശോധനയ്ക്കിടെ ജെറ്റ്ബ്ലൂ വിമാനത്തിന്റെ ലാന്‍ഡിംഗ് ഗിയറില്‍ നിന്ന് രണ്ട് മൃതദേഹങ്ങള്‍ കണ്ടെത്തുകയായിരുന്നു. മരിച്ചവരേക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
ചൊവ്വാഴ്ച രാവിലെ 11.10 നാണ് വിമാനം ലാന്‍ഡ് ചെയ്തത്. ന്യൂയോര്‍ക്കിലെ ജോണ്‍ എഫ് കെന്നഡി വിമാനത്താവളത്തില്‍ നിന്നായിരുന്നു വിമാനം ഫോര്‍ട്ട് ലോഡര്‍ഡെയ്ലിലെത്തിയത്. തിങ്കളാഴ്ച രാത്രി നടത്തിയ പരിശോധനയില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. ഉടന്‍ തന്നെ എയര്‍പോര്‍ട്ട് അധികൃതര്‍ ഫ്ളോറിഡ പൊലീസിനെ വിവരം അറിയിച്ചു.
മരിച്ച നിലയില്‍ കണ്ടെത്തിയവര്‍ എങ്ങന വിമാനത്തില്‍ പ്രവേശിച്ചു എന്നത് സംബന്ധിച്ച് അന്വേഷിച്ചുവരികയാണെന്നും ജെറ്റ്ബ്ല്യൂ വ്യക്തമാക്കി.